രേണുമോൾ, സുനിൽകുമാർ
Posted On
date_range Updated On
date_range സ്വർണാഭരണം മോഷ്ടിച്ച കേസിൽ യുവതിയും സഹായിയും അറസ്റ്റിൽ
കളമശ്ശേരി: ഹോം നഴ്സായി ജോലിചെയ്ത വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്തു.
കോട്ടയം കൂട്ടിക്കൽ ചപ്പാത്ത് പൂവത്തിനാൽകുഴി രേണുമോൾ (30), ഇവരുടെ സഹായി നെടുമ്പാശ്ശേരി പുതുവാശ്ശേരി മഠത്തിൽപറമ്പ് സുനിൽകുമാർ (25) എന്നിവരെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ഞുമ്മൽ പ്രദേശത്ത് എ.വി. പ്രകാശിന്റെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്യവെയാണ് 1.6 പവൻ വരുന്ന സ്വർണ മാലകൾ കവർന്നതായി രേണുമോൾക്കെതിരെ പരാതിയുണ്ടായത്. കവർച്ചമുതൽ വിൽക്കാൻ സഹായിച്ചതിനാണ് സുനിൽകുമാർ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.