കൊല്ലപ്പെട്ട സാജു
Posted On
date_range Updated On
date_range കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു
കോതമംഗലം: കോട്ടപ്പടി ചേറങ്ങനാലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം. മനക്കക്കുടി സാജു (60)വിനെ ഭാര്യ ഏല്യമ്മ (തങ്ക) തലക്കടിക്കുകയായിരുന്നു. ഇരുമ്പ് പട്ട ഉപയോഗിച്ച് തലക്കടിച്ച ശേഷം ഏല്യാമ്മ കോട്ടപ്പടി സ്റ്റേഷനിലെത്തി ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് ആംബുലൻസുമായി വീട്ടിലെത്തുകയും സാജുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മദ്യപിച്ചെത്തുന്ന സാജുവും ഏല്യാമ്മയും തമ്മിൽ വഴക്ക് പതിവായിരുന്നു. സാജു മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഏല്യാമ്മ മുൻപ് പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ കോട്ടപ്പടി സ്റ്റേഷനിൽ സാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മക്കൾ:ബിബിൻ, ബ്രിന്റോ, ബിൽബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.