Posted On
date_range Updated On
date_range ഭാര്യക്ക് നിരന്തരം മർദനം; ഭർത്താവ് അറസ്റ്റിൽ
കിളികൊല്ലൂർ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശ്രാമം ഇന്ദിരാജി ജങ്ഷന് സമീപം തച്ചിരുവാതുക്കൽ പടിഞ്ഞാറ്റതിൽ വീട്ടിൽ നിന്ന് മങ്ങാട് ശാസ്താമുക്കിന് സമീപം സനോജ് ഭവനത്തിൽ വാടകക്ക് താമസിക്കുന്ന സന്തോഷ് കുമാർ (45) ആണ് പിടിയിലായത്. ഇയാളെ മങ്ങാട് വീട്ടിന് സമീപം നിന്ന് പിടികൂടുകയായിരുന്നു.
കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എ.പി. അനീഷ്, മധു എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രൻ, ജിജൂ, ഡെൽഫിൻ ബോണിഫസ്, സി.പി.ഒ മാരായ സാജ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.