അറസ്റ്റിലായ അൻവർ, മരിച്ച റജില 

യുവതിയുടെ ആത്മഹത്യ ക്രൂരമർദനത്തെത്തുടർന്ന്; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: മേൽമുറി അധികാരിത്തൊടിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അധികാരിത്തൊടി അരീപ്പുറവൻ പാറക്കൽ അൻവറിനെയാണ് (38) മലപ്പുറം ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

അൻവറിന്റെ അധികാരത്തൊടിയിലെ വീട്ടിലാണ് ഭാര്യ ഒളവട്ടൂർ സ്വദേശി റജില (30) ജീവനൊടുക്കിയത്. ക്രൂരമായ മർദനവും പീഡനവും റജില നേരിട്ടതായും മർദനത്തിൽ ആന്തരികാവയവങ്ങൾക്ക് മാരക പരിക്കേറ്റിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതിനെത്തുടർന്നാണ് അൻവറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഡോക്ടറുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. നടപടികൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - wife commits suicide after brutal beating; husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.