അ​ബ്ദു​ൽ റ​ഹ്മാ​ൻ

വിസ തട്ടിപ്പ് പ്രതി മരിച്ച സംഭവം: 30വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

ചെ​ങ്ങ​ന്നൂ​ർ: 30 വ​ര്‍ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ മ​ല​പ്പു​റം എ​ട​ക്ക​ര, ക​രു​നെ​ച്ചി, മാ​പ്പി​ള​ത്തൊ​ടി​യി​ൽ‍ അ​ബ്ദു​ൽ റ​ഹ്മാ​നെ (അ​ബ്ദു-52) ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി എം.​കെ. ബി​നു​കു​മാ​റി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു വെ​ൺ​മ​ണി പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം, പെ​രു​ന്ത​ല്‍മ​ണ്ണ സ്വ​ദേ​ശി വി​ജ​യ​കു​മാ​ര്‍ ചെ​റി​യ​നാ​ട് കൊ​ല്ല​ക​ട​വി​ലു​ള്ള ലോ​ഡ്ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ള്‍ക്കെ​തി​രെ വെ​ണ്‍മ​ണി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വി​സ ത​ര​പ്പെ​ടു​ത്തി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ട​ക്ക​മു​ള്ള​വ​രി​ല്‍നി​ന്ന്​ വി​ജ​യ​കു​മാ​ര്‍ പ​ണ​വും പാ​സ്പോ​ർ​ട്ടും വാ​ങ്ങി​യ​ശേ​ഷം മു​ങ്ങി. പി​ന്നീ​ട് അ​ബ്ദു​ൽ റ​ഹ്മാ​നും മ​റ്റ് ചി​ല​രും ചേ​ര്‍ന്ന് ഇ​യാ​ളെ ക​ണ്ടെ​ത്തി കൊ​ല്ല​ക​ട​വി​ലെ ലോ​ഡ്ജി​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍പ്പി​ച്ചു. ത​ട​വി​ല്‍ ക​ഴി​യ​വെ​യാ​ണ് വി​ജ​യ​കു​മാ​റി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1993ല്‍ ​വെ​ണ്മ​ണി പൊ​ലീ​സ് ആ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ കേ​സി​ല്‍ അ​ബ്ദു​ൽ റ​ഹ്മാ​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ള്‍ പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം രാ​മ​നാ​ട്ടു​ക​ര​യി​ലു​ള്ള ഇ​യാ​ളു​ടെ വീ​ടും സ്ഥ​ല​വും വി​റ്റ് നി​ല​മ്പൂ​ര്‍ എ​ട​ക്ക​ര​ഭാ​ഗ​ത്ത് താ​മ​സ​മാ​ക്കു​ക​യും പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം ഇ​യാ​ള്‍ തി​രു​വ​ന്ത​പു​രം, തി​രു​വ​ല്ലം, വ​ണ്ടി​ത്ത​ടം ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ ഒ​ളി​ച്ച് താ​മ​സി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.എ​സ്.​എ​ച്ച്.​ഒ എ.​ന​സീ​ര്‍,സീ​നി​യ​ര്‍ സി.​പി.​ഒ മാ​രാ​യ ഹ​രി​കു​മാ​ര്‍, അ​ഭി​ലാ​ഷ്, അ​നൂ​പ്, ജി.​ഗം​ഗ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ ടി​യ​ത്.

Tags:    
News Summary - Visa fraud suspect dies incident: absconding suspect arrested after 30-years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.