തെങ്കാശിയിൽ ക്ഷേത്ര ഉത്സവത്തിനിടെ മനുഷ്യ തല ഭക്ഷിച്ച്​ സ്വാമിമാർ; വിഡിയോ വൈറലായതോടെ കേസ്​

തെങ്കാശി: തെങ്കാശിയിൽ ക്ഷേത്ര ഉത്സവത്തിനിടെ മനുഷ്യമാംസവും തലയും ഭക്ഷി​ച്ച സ്വാമിമാർക്കെതിരെ കേസ്​. കല്ല​ൂരാണി ഗ്രാമത്തിലെ ക്ഷേത്ര ഉത്സവത്തിലെ ചടങ്ങിനിടെയാണ്​ സംഭവം.

സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വില്ലേജ്​ അഡ്​മിനി​സ്​​േ​ട്രഷൻ ഓഫിസറുടെ പരാതിയിലാണ്​ നടപടി. മനുഷ്യശരീരം ഭക്ഷിച്ചെന്ന്​ ചൂണ്ടിക്കാട്ടി ശക്തി പൊതി സുടലൈ മാടസ്വാമി ക്ഷേത്ര(കാട്ടു കോവിൽ)ത്തിലെ സ്വാമിമാരെ പൊലീസ്​ കസ്റ്റഡിയിലെടുത്തതായി ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

ഉത്സവ ചടങ്ങിനിടെ ചിലർ മനുഷ്യന്‍റെ തല കൈയിലേന്തി നിൽക്കുന്നതാണ്​ വിഡിയോ. നിരവധി പേർ ചടങ്ങിൽ പ​ങ്കെടുക്കുന്നതും വിഡിയോയിൽ കാണാം. അവർ ഇത്​ ഭക്ഷിക്കുന്നതായും പറയുന്നു. എന്നാൽ ആരുടെ മൃതദേഹമാണെന്നോ, എവിടെനിന്ന്​ കടത്തികൊണ്ടുവന്നതാണെന്നോ വ്യക്തമല്ല. ഇത്​ യഥാർഥ മനുഷ്യത്തലയാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്​.

'ഇവർ മനുഷ്യശരീരം എവിടെനിന്നാണ്​ കൊണ്ടുവന്നതെന്ന കാര്യം വ്യക്തമല്ല. പാതി കത്തിയ മൃതദേഹ​ം ഏതെങ്കിലും ശ്​മശാനത്തിൽനിന്ന്​ എടുത്ത​ുകൊണ്ടുവന്നതാണോ എന്ന കാര്യവും അറിയില്ല. ഇതിൽ അ​േന്വഷണം തുടരുകയാണ്​' -പൊലീസ്​ പറഞ്ഞു.

2019ലും കാട്ടുകോവിലിൽ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന്​ ചടങ്ങിനിടെ ഒരു മനുഷ്യശരീരവും കൈയും ഇവർ കൊണ്ടുവന്നിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.​

ക്ഷേത്രത്തിലെ സ്വാമിമാർ ചടങ്ങുകൾ നടക്കു​േമ്പാൾ മനുഷ്യ ശരീരം തിരഞ്ഞ്​ ശ്​മശാനങ്ങളിലും ചുടലപറമ്പുകളിലും പോകാറുണ്ടെന്ന്​ ചിലർ പറയുന്നു. സാധാരണയായി ഇവർ മടങ്ങിവരു​േമ്പാൾ മനുഷ്യ ശരീരം കൊണ്ടുവരാറില്ല. എന്നാൽ, അടുത്തിടെ നടന്ന ചടങ്ങിൽ ഇവർ മനുഷ്യശരീരം കൊണ്ടുവരികയും ഭക്ഷിക്കുകയും ചെയ്​തതായി ഗ്രാമവാസികൾ പറയുന്നു.

തുടർന്ന്​ പൊലീസ്​ സൂപ്രണ്ട്​ ആർ. കൃഷ്​ണരാജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ ഉത്സവ സംഘാടകർക്കെതിരെയും സ്വാമിമാർക്കെതിരെയും കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

പ്രാദേശിക ദേവതകളാണെന്ന്​ സ്വയം പ്രഖ്യാപിച്ച്​ ജനങ്ങളുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം നിർദേശിക്കുന്നവരാണ്​ സ്വാമിയാദികൾ.

Tags:    
News Summary - viral Video of Samiyaadis eat human flesh during festival Police Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.