ഷിഹാബ്, മുന്‍സില്‍
വാഹന മോഷണം: യുവാക്കള്‍ പിടിയില്‍
കൊച്ചി: നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ യുവാക്കള്‍ കൊച്ചി സിറ്റി പൊലീസിന്‍റെ പിടിയില്‍. മട്ടാഞ്ചേരി മാളിയേക്കല്‍പറമ്പില്‍ ഷിഹാബ് (27), മട്ടാഞ്ചേരി ചുള്ളിക്കല്‍ തുണ്ടിപ്പറമ്പില്‍ വീട്ടില്‍ മുന്‍സില്‍ (25) എന്നിവരാണ് കടവന്ത്ര പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ പൊന്നുരുന്നി പാലത്തിനുസമീപം വാഹന പരിശോധനക്കിടെ സംശയ സാഹചര്യത്തില്‍ കണ്ട ഓട്ടോറിക്ഷ പൊലീസ് തടഞ്ഞെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന്, പിന്തുടര്‍ന്ന് പൊലീസ് സംഘം ഷിഹാബിനെ പിടികൂടി.
ചോദ്യം ചെയ്യലില്‍ ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. കടവന്ത്ര പി ആന്‍ഡ് ടി കോളനിയില്‍നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷ ഇടുക്കി വെള്ളത്തൂവലില്‍ ഉപേക്ഷിക്കുകയും അവിടെനിന്ന് മറ്റൊരു ഓട്ടോറിക്ഷ മോഷ്ടിച്ച് തിരികെ പോരുകയുമായിരുന്നു. ഷിഹാബിന്‍റെ കൂട്ടുപ്രതിയായ മുന്‍സിലിനെ പ്രത്യേക അന്വേഷണസംഘം പിടികൂടി. ഷിഹാബ് മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതും വില്‍പന നടത്തിയിരുന്നതും മുന്‍സില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.