ഉത്തർപ്രദേശിലെ ലോനിയിൽ 22 കാരിയെ മർദ്ദിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ യുവതിയെ ആദ്യം ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പട്പർഗഞ്ചിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.
യുവതിയെ ആക്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
യുവതിയെ വിവാഹം ചെയ്യാന്‍ അയൽപക്കത്തുള്ള യുവാവ് ആഗ്രഹിച്ചിരുന്നെന്നും ഇത് നടക്കില്ലെന്നറിഞ്ഞ ദേഷ്യത്തിൽ അവളെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നെന്നും യുവതിയുടെ പിതാവ് പറഞ്ഞു. ഡൽഹിയിലെ മീറ്റ് നഗർ പ്രദേശത്തിന് സമീപത്തായി യുവതി ഓഫീസിലേക്ക് പോവുന്ന വഴിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. യുവാവിന്‍റെ മൃതദേഹം ജി.ടി.ബി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.