ചിത്രം: Ahmednagar police

37.5 കോടിയുടെ ഇൻഷൂറൻസ്​ സ്വന്തമാക്കാൻ 'വ്യാജ മരണം'; പാമ്പിനെ കൊണ്ട്​ കൊല്ലിച്ചത്​ മാനസികാസ്വാസ്​ഥ്യമുള്ളയാളെ

പൂനെ: ഇൻഷുറൻസ്​ തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന്​ വരുത്തിത്തീർക്കാൻ മാനസികാസ്വാസഥ്യമുള്ളയാളെ കൊലപ്പെടുത്തിയ കേസിൽ 54കാരൻ അറസ്റ്റിലായി. മഹാരാഷ്​ട്രയിലെ അഹ്​മദ്​നഗർ ജില്ലയിലെ രാജൂർ ഗ്രാമത്തിൽ ഈ വർഷം ഏപ്രിലിലാണ്​ സംഭവം.

നേരത്തെ യു.എസിലായിരുന്ന പ്രഭാകർ വാഗ്ചൗറെ അവിടുത്തെ സ്​ഥാപനത്തിൽ നിന്ന്​ അഞ്ച്​ ദശലക്ഷം യു.എസ്​ ഡോളറിന്‍റെ (ഏകദേശം 37.5 കോടി രൂപ) ഇൻഷൂറൻസ്​ ​ക്ലെയിം ചെയ്യാനാണ്​ കൊല നടത്തിയത്​. 50കാരനെ കൊലപ്പെടുത്താൻ പ്രതിയെ സഹായിച്ച നാലുപേരും അറസ്റ്റിലായിട്ടുണ്ട്​. പണം വാഗ്ദാനം ചെയ്താണ്​ സന്ദീപ് തലേക്കർ, ഹർഷാദ് ലഹാമഗെ, ഹരീഷ് കുലാൽ, പ്രശാന്ത് ചൗധരി എന്നിവരെ കൂടെകൂട്ടിയത്​.

'മുഖ്യപ്രതിയായ പ്രഭാകർ വാഗ്ചൗറെ 20 വർഷമായി അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. അമേരിക്കൻ സ്ഥാപനത്തിൽ നിന്ന് അഞ്ച്​ ദശലക്ഷം യു.എസ് ഡോളറിന്‍റെ ലൈഫ് ഇൻഷുറൻസ് അദ്ദേഹം എടുത്തിരുന്നു' അഹമദ്‌നഗർ പൊലീസ് സൂപ്രണ്ട് മനോജ് പാട്ടീൽ പറഞ്ഞു. 2021 ജനുവരിയിൽ ഇന്ത്യയിലെത്തിയ പ്രതി അഹമദ്​ നഗർ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള കുടുംബവീട്ടിൽ താമസമാക്കുകയായിരുന്നു.

'വാഗ്ചൗറെ പിന്നീട് രാജൂർ ഗ്രാമത്തിലേക്ക് താമസം മാറി. ഇവിടെ വാടകക്കായിരുന്നു താമസം. ഇയാൾ മറ്റ് പ്രതികൾക്കൊപ്പം മരിച്ചയാളെ വിഷപ്പാമ്പിനെ കൊണ്ട്​ കൊത്തിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ്​ അവർ അവനെ ആശുപത്രിയിൽ എത്തിച്ചത്​. ആശുപത്രിയിൽ വെച്ച്​ മരിച്ചയാളുടെ ബന്ധുക്കളാണെന്നാണ്​ പ്രതികൾ പരിചയപ്പെടുത്തിയത്​. മരിച്ചയാളുടെ പേര്​ പ്രഭാകർ വാഗ്ചൗറെ എന്ന് രജിസ്റ്റർ ചെയ്യുകയും ചെയ്​തു' -പാട്ടീൽ പറഞ്ഞു.

'മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വാങ്ങി യു.എസിലേക്ക് അയച്ചു. അവിടെ അദ്ദേഹത്തിന്‍റെ മകൻ ഇൻഷുറൻസിനായി ഫയൽ ചെയ്തു. നാട്ടിൽ വെച്ച്​ വാഗ്ചൗറെ മരിച്ചയാളു​െട അന്ത്യകർമങ്ങൾ നടത്തി' -എസ്​.പി കൂട്ടിച്ചേർത്തു.

മുമ്പ്​ പ്രതി തങ്ങളെ കബളിപ്പിക്കാൻ ശ്രമം നടത്തിയതിന്‍റെ അടിസ്​ഥാനത്തിൽ യു.എസ്​ കമ്പനിക്ക്​ സംശയം തോന്നി. തുടർന്ന്​ ഇന്ത്യയിലേക്ക്​ അന്വേഷണ സംഘത്തെ അയച്ചു. അവരാണ്​ സംഭവം പൊലീസിനെ അറിയിച്ചത്​. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഗൂഢാലോചന പൊളിഞ്ഞത്​. ഗുജറാത്തിലെ വഡോദരയിൽ വെച്ചാണ്​ വാങ്​ചോറെ അറസ്റ്റിലായത്​.

Tags:    
News Summary - using cobra man Kills Villager To Claim 5 million life insurance stage own death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.