ലഖ്‌നോ: യു.പിയിൽ ഭാര്യാ സഹോദരിയെ കൂട്ടബലാത്സം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബാങ്കിൽനിന്ന് 40,000 രൂപ ലോൺ എടുത്ത് ഗുണ്ടകളെ ഏർപ്പാടാക്കിയാണ് ഇയാൾ കൊല നടത്തിയത്.
കൃത്യം നടത്തിയവരിൽ രണ്ടുപേർ ഒളിവിലാണ്. ജനുവരി 21ന് മീററ്റിലെ നാനു കനാലിന് സമീപമാണ് സംഭവം നടന്നത്. ആശിഷ് എന്ന യുവാവാണ് അറസ്റ്റിലായത്.
ഭാര്യയുടെ ഇളയ സഹോദരിയുമായി ആശിഷ് പ്രണയത്തിലായിരുന്നു. യുവതി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ആരംഭിച്ചതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
കൊലപാതകത്തിനായി ആശിഷ് ആശുപത്രി ജീവനക്കാരനായ ശുഭം എന്നയാളുടെ സഹായം തേടി. ഇയാളാണ് കൂട്ടാളിയായ ദീപക്കിനെ കൊണ്ടുവന്നത്. മൂവരും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.
കൊലനടത്താന്‍ 30,000 രൂപയായിരുന്നു ശുഭം ആവശ്യപ്പെട്ടത്. ആശിഷ് 40,000 രൂപ ഇതിനായി ലോൺ എടുത്തു. അഡ്വാൻസായി 10,000 രൂപ നൽകുകയും കൊല നടത്തിയതിനു ശേഷം ബാക്കി തുക ഇവർക്ക് നൽകിയെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
മൂവരും ചേര്‍ന്ന് ഇരുചക്രവാഹനത്തില്‍ യുവതിയെ കടത്തിക്കൊണ്ടു വരികയും കനാലില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചുകളഞ്ഞു.
യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ യുവതി അവസാനമായി ആശിഷിന് ഒപ്പമായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് ആശിഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.