കാമുകനൊപ്പം ‘കൈയോടെ’ പിടികൂടി; 25കാരിയുടെ മൂക്ക് കടിച്ചുപറിച്ച് ഭർത്താവ്

ലഖ്നോ: ഉത്തർപ്രദേശിലെ ഹർദോയിയിൽ കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മൂക്ക് ഭർത്താവ് കടിച്ചുപറിച്ചു. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഭർത്താവ് രാം ഖിലാവനെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം.

വീട്ടിൽനിന്ന് ഇറങ്ങിയ ഭാര്യയെ പിന്തുടർന്ന ഖിലാവൻ, അവർ കാമുകന്റെ താമസ സ്ഥലത്ത് എത്തിയതിനു പിന്നാലെ തർക്കത്തിൽ ഏർപ്പെട്ടു. വഴക്കിനിടെ കാമുകന് മുന്നിൽവച്ച് ഭാര്യയുടെ മൂക്ക് ഇയാൾ കടിച്ചുപറിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Tags:    
News Summary - UP Man Bites Off Wife's Nose After Catching Her With Lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.