Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: വയോധികൻ അറസ്റ്റിൽ
തിരുവല്ല: പത്താം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ 73കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി അങ്കക്കുന്നിൽ വീട്ടിൽ ചാക്കോ എന്ന വർക്കിയാണ് പിടിയിലായത്. കുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ വർക്കി പീഡിപ്പിച്ചു വരുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നിർദേശപ്രകാരമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.