ഡൽഹി ജയിലിൽ വിചാരണ തടവുകാരൻ ഡോക്ടറെ പീഡിപ്പിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ മണ്ഡോലി ജയിലിൽ 31കാരിയായ ഡോക്ടറെ വിചാരണ തടവുകാരൻ പീഡിപ്പിച്ചു. ജൂനിയർ റസിഡന്റ് ഡോക്ടർ ജയിൽ അന്തേവാസികളെ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഡോക്ടറെ പ്രതി ബലാത്സംഗം ചെയ്യാനും ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. 

കുളിമുറിയിൽ ഒളിച്ചിരുന്ന പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റി പുറത്തേക്ക് ഓടിയ ഡോക്ടർ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. തടവുകാരനെ ഉടൻ പിടികൂടിയെന്ന് ജയിൽ ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതിക്കെതിരെ ബലാത്സംഗം, വധശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കേസെടുത്തു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലാണ് പ്രതി ജയിൽ വാസം അനുഭവിക്കുന്നത്. 2020ൽ യമുന ഡിപ്പോ മെട്രോ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജയിലിൽ സുരക്ഷ വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Undertrial Prisoner Molests Doctor in Delhi Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.