Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
തളിപ്പറമ്പ്: പരിയാരത്തുനിന്ന് കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പരിയാരം കുണ്ടപ്പാറയിലെ മുള്ളൻകുഴിയിൽ വീട്ടിൽ സജീഷ് മാത്യു, വാണിശേരിയിൽ വീട്ടിൽ സഞ്ചു മാത്യു എന്നിവരാണ് അറസ്റ്റിലായത്.
പരിയാരം കുണ്ടപ്പാറയിൽ തളിപ്പറമ്പ് റേഞ്ച് പ്രിവന്റിവ് ഓഫിസർ എ. അസീസും സംഘവും നടത്തിയ റെയ്ഡിൽ ആറ് ഗ്രാം ഉണക്ക കഞ്ചാവ് കൈവശംവെച്ച് കടത്തിക്കൊണ്ടു വരുന്നതിനിടയിലാണ് കുണ്ടപ്പാറയിലെ വാണിശ്ശേരിയിൽ വീട്ടിൽ സഞ്ചു മാത്യുവിനെ പിടികൂടിയത്.
തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻകുമാറും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് ബൈക്കിൽ കടത്തുകയായിരുന്ന 15 ഗ്രാം ഉണക്ക കഞ്ചാവുമായി തദ്ദേശവാസിയായ മുള്ളൻ കുഴിയിൽ വീട്ടിൽ സജിഷ് മാത്യുവിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.