കിഷോർ, സൂരജ്
തൃക്കൊടിത്താനം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികളായ ഗുണ്ടകളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേർ പിടിയിൽ. കൊല്ലം ചവറ സ്വദേശി പടിഞ്ഞേറ്റതിൽ വീട്ടിൽ ബാബു എന്ന കിഷോർ (38), ആലപ്പുഴ കലവൂർ സ്വദേശി നമ്പുകുളങ്ങര വീട്ടിൽ സൂരജ് (21) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കൊടിത്താനത്ത് കഴിഞ്ഞദിവസം ഗുണ്ടകളായ മൂന്നുപേർ ചേർന്ന് അഭിജിത് ചന്ദ്രൻ എന്ന യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. സംഭവശേഷം പ്രതികൾ എല്ലാവരും ഒളിവില്‍പോവുകയും ഇവരെ കണ്ടുപിടിക്കാനുള്ള പരിശോധനയില്‍ കിഷോറും സൂരജും പ്രതികൾക്ക് താമസ സൗകര്യവും യാത്രസൗകര്യവും ഏർപ്പെടുത്തിയതായി കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബ്, എസ്.ഐ ബോബി വർഗീസ്, സി.പി.ഒമാരായ സന്തോഷ്, അബ്ദുൾ സത്താർ, സെൽവരാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.