അന്വേഷണ വിവരങ്ങൾ ചോരുന്നുവെന്ന് നിഗമനം​; രാഹുലിനെ പിടികൂടാൻ പുതിയ സംഘം

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട്​ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽനിന്ന് അന്വേഷണ വിവരങ്ങൾ ചോരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇത്.

അതിജീവിത മുഖ്യമന്ത്രിക്ക്​ പരാതി നൽകിയതിനെ തുടർന്ന്​ 12 ദിവസം മുമ്പാണ്​ രാഹുൽ ഒളിവിൽ പോയത്​. ബംഗളൂരുവിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആദ്യ കേസിൽ​ രാഹുലിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ നൽകിയ ഹർജി തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും​.

ഈ കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ഇ-മെയിൽ വഴി കെ.പി.സി.സി പ്രസിഡന്‍റിന്​ ലഭിച്ച പരാതി ഡി.ജി.പിക്ക്​ കൈമാറിയതിലാണ് കേസെടുത്തത്. മൊഴി നൽകാമെന്ന്​ പരാതിക്കാരി പൊലീസിനെ അറിയിച്ചിരുന്നു. അത് പരമാവധി വേഗത്തിലാക്കാനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന രാഹുലിന്​ പലരുടെയും സഹായം ലഭിച്ചെന്നാണ്​ പൊലീസ്​ നിഗമനം. 

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ബംഗളൂരുവിൽ അഭയം നൽകിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരയ ജോസ്, റെക്സ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്തു. കർണാടക-തമിഴ്നാട് അതിർത്തിയിലെ ബാഗല്ലൂരിലെ ഒളിവ് കേന്ദ്രത്തിൽ നിന്നും ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചതും താമസിപ്പിച്ചതും ഇവരായിരുന്നു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോൺച്യൂണർ കാറും പിടിച്ചെടുത്തു.

Tags:    
News Summary - New team to arrest Rahul, concludes that information is being leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.