സവാദും മുഹമ്മദ് കുഞ്ഞിയും
തൃക്കരിപ്പൂർ: വാഹന പരിശോധനക്കിടെ പൊലീസിനെ കാറിടിപ്പിച്ച് കുതിച്ച വാറന്റ് പ്രതി ഉൾപ്പെടെ രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു. പടന്ന കാവുന്തലയിലെ എം.കെ. സവാദ് (29), ചെറുവത്തൂർ മടക്കര തുരുത്തിയിലെ പി.വി. മുഹമ്മദ് കുഞ്ഞി(35) എന്നിവരാണ് അറസ്റ്റിലായത്.
തൃക്കരിപ്പൂർ മെട്ടമ്മൽ തീരദേശ റോഡിലാണ് സംഭവം. രാത്രി റോഡരികിൽ പാർക്ക് ചെയ്ത നിലയിൽ കണ്ട കാർ പരിശോധിക്കാനായി ചെന്നപ്പോഴാണ് സിവിൽ പോലീസ് ഓഫിസർ സുധീഷിന്(36) പരിക്കേറ്റത്.
കാറിന്റെ വിൻഡ് ഷീൽഡ് താഴ്ത്താൻ ആവശ്യപ്പെട്ടപ്പോൾ ഡോർ തുറന്ന് പൊലീസുകാരനെ ഇടിച്ചിട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു. മറുവശത്ത് ഉണ്ടായിരുന്ന ചന്തേര എസ്.ഐ എം.വി. ശ്രീദാസനെ തള്ളിമാറ്റി. ഒടുവിൽ പൊലീസ് വാഹനം റോഡിന് കുറുകെയിട്ടാണ് ഇരുവരെയും പിടികൂടിയത്. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാറന്റ് പ്രതിയായ സവാദ് അറസ്റ്റ് ഒഴിവാക്കാനാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പിന്നീട് പോലിസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.