അറസ്റ്റിലായ പ്രതികൾ
പോത്തൻകോട്: ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഞാണ്ടൂർകോണം പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേകാവുവിള വീട്ടിൽ വിനയൻ (28) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോയ ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിെല പ്ലസ് വൺ വിദ്യാർഥിനിയെ ആക്രമിച്ചത്. രണ്ട് ബൈക്കിലെത്തിയ നാലംഗ സംഘം പെൺകുട്ടി മുടി വെട്ടിയതിനെ കളിയാക്കിയതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. മർദനത്തിൽ കുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റു.
അക്രമി സംഘം വാഹനങ്ങളുമായി കടന്നു. പ്രതികളുടെ ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞാണ് ഇവരെ പിടികൂടിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ, എസ്.ഐ രാജീവ് തുടങ്ങിയ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.