Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ചെർപ്പുളശ്ശേരി: ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചെർപ്പുളശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തൃക്കടീരി കീഴൂർ റോഡിന് സമീപം നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ആലപ്പുഴ പറവൂർ പുന്നപ്ര നാലുതൈക്കൽ വീട്ടിൽ വിഷ്ണു ബാബു (30), ആലപ്പുഴ കലവൂർ കുന്നേൽ വെളിവീട്ടിൽ എം. മനു (33) എന്നിവരാണ് പിടിയിലായത്.
ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്.ഐ ബി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.