ആലപ്പുഴ കൊലപാതകങ്ങളിൽ ആദ്യ അറസ്റ്റ്​; ഷാനെ വധിച്ച കേസിൽ രണ്ട്​ ആർ.എസ്​.എസുകാർ അറസ്റ്റിൽ

ആലപ്പുഴയിൽ എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. കെ.എസ്​. ഷാനെ വധിച്ച കേസിൽ രണ്ട്​ പേർ അറസ്റ്റിൽ. ആർ.എസ്​.എസ്​ പ്രവർത്തകരായ പ്രസാദ്, രതീഷ്​ ​ എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​.

ആർ.എസ്​.എസിന്‍റെ സജീവ പ്രവർത്തകരാണ്​ പിടിയിലായവരെന്ന്​ ആലപ്പുഴ എസ്​.പി പറഞ്ഞു. ഗുഡാലോചനയിലും ആസൂത്രണത്തിലുമടക്കം പ​ങ്കെടുത്തവരാണ്​ പിടിയിലായതെന്ന്​ എസ്​.പി പറഞ്ഞു. 

പ്രസാദിന്​ കൊലപാതകത്തിൽ നിർണായകമായ പങ്കുണ്ടെന്നും ആസൂത്രണത്തിനടക്കം നേതൃത്വം നൽകിയത്​ പ്രസാദാണെന്നും എ.ഡി.ജിപി വിജയ സാഖറെ പറഞ്ഞു. കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരൻ പ്രസാദാണ്​. കൊലപാതകത്തിൽ 10 പേർക്ക്​ പങ്കുള്ളതായാണ്​ പൊലീസിന്​ ബോധ്യപ്പെട്ടതെന്നും കൂടുതൽ പേർക്ക്​ പങ്കുണ്ടോയെന്ന്​ പരിശോധിക്കുന്നതായും എ.ഡി.ജിപി പറഞ്ഞു.

ബി.ജെ.പി നേതാവ്​ അഡ്വ. രജ്ഞിത്​ ശ്രീനിവാസനെ വധിച്ച കേസിൽ 12 പേർക്ക്​ പങ്കുള്ളതായാണ്​ പൊലീസിന്‍റെ കണ്ടെത്തലെന്നും കൂടുതൽ ആളുകൾക്ക്​ പങ്കു​ണ്ടോയെന്ന്​ പരിശോധിക്കുകയാണെന്നും എ.ഡി.ജി.പി പറഞ്ഞു. ഈ കേസിലുൾപ്പെട്ടവരുടെ അറസ്റ്റ്​ ഉടൻ ഉണ്ടാകുമെന്ന സൂചനയും പൊലീസ്​ നൽകുന്നുണ്ട്​. 

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്​ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ആലപ്പുഴയിൽ എസ്​.ഡി.പി.ഐ, ബി​.ജെ.പി നേതാക്കൾ കൊല്ലപ്പെട്ടത്​. എസ്​.ഡി.പി.ഐ നേതാവ്​ ഷാ​ൻ സ്​​കൂ​ട്ട​റി​ൽ രാ​ത്രി വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ കാ​റി​െ​ല​ത്തി​യ സം​ഘംഇ​ടി​ച്ചു​വീ​ഴ്​​ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 7.30 ഒാടെ വെ​േട്ടറ്റ ഷാൻ മരിക്കുന്നത്​ രാത്രി 12.15 ഒാടെയാണ്​. 

മണിക്കൂറുകൾക്കകം, ഞായറാഴ്​ച രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലാണ്​ ബി.ജെ.പി നേതാവ്​ അഡ്വ. രജ്ഞിത്​ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്​. ഇ​ട​വ​ഴി​യൂ​ടെ സ​ഞ്ച​രി​ച്ചെത്തിയ അക്രമിസംഘം വീട്ടിൽ വെച്ച്​ വെട്ടിക്കൊല്ലുകയായിരുന്നു. ​


Tags:    
News Summary - two arrested in shan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.