ലി​സ​ൺ, രാ​കേ​ഷ്

എം.​ഡി.​എം.​എ​യു​മാ​യി കൊ​ല​ക്കേ​സ്​ പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പ​ഴ​ഞ്ഞി: കോ​ട്ടോ​ലി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ട്​ പേ​ർ പി​ടി​യി​ലാ​യി. പോ​ര്‍ക്കു​ളം കി​ട​ങ്ങ​ന്‍ വീ​ട്ടി​ല്‍ ലി​സ​ണ്‍ (47), വെ​സ്റ്റ് മ​ങ്ങാ​ട് വ​ടാ​ശ്ശേ​രി വീ​ട്ടി​ല്‍ രാ​കേ​ഷ് (35) എ​ന്നി​വ​രെ​യാ​ണ് സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 11.40 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. കോ​ട്ടോ​ലി​ൽ വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.

കാ​റ്റ​റി​ങ് സാ​ധ​ന​ങ്ങ​ൾ വെ​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് വീ​ട് വാ​ട​ക​ക്ക് എ​ടു​ത്തി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ ലി​സ​ൺ 2004ൽ ​അ​ടു​പ്പൂ​ട്ടി​യി​ൽ ടോ​ർ​ച്ച് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. കൂ​ടാ​തെ ക​ഴി​ഞ്ഞ വ​ർ​ഷം 226 കി​ലോ ക​ഞ്ചാ​വു​മാ​യി നെ​ടു​പു​ഴ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ കേ​സു​മു​ണ്ട്. ഇ​രു​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 

Tags:    
News Summary - Two arrested in murder case with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.