തൃപ്രയാർ: പടന്ന മഹാസഭ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമടക്കം രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്ഷേത്ര പൂജാരിയടക്കം രണ്ടുപേർ അറസ്റ്റിൽ.
തളിക്കുളം ചേർക്കര പുലാമ്പി വാസുദേവൻ (60), ചേർക്കര കണ്ഠകർണക്ഷേത്രത്തിലെ പൂജാരി കുറുപ്പൻ പ്രസാദ് (60) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷും സംഘവും അറസ്റ്റു ചെയ്തത്. ഈ മാസം 16നായിരുന്നു ആക്രമണം.
സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വാടാനപ്പള്ളി നടുവിൽക്കര സ്വദേശി വി.എസ്. സുനിൽ കുമാറിനാണ് ആക്രമണത്തിൽ വലതു കൈക്ക് ഗുരുതര പരിക്കേറ്റത്.
സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ഓഫിസിന് സമീപം കൊടിമരവും സാമൂഹികവിരുദ്ധർ നശിപ്പിച്ച ശിലാഫലകവും സ്ഥാപിക്കുന്ന പ്രവൃത്തിയിലേർപ്പെട്ട മണ്ഡലം കമ്മിറ്റി ഭാരവാഹിയായ സർവോത്തമൻ എന്നയാളെ കൈയേറ്റം ചെയ്യുന്നത് കണ്ട് സമീപത്തെ സ്വന്തം കടയിൽനിന്ന് ഓടിയെത്തിയ സുനിൽ കുമാറിനെയും സംഘം ആക്രമിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിലിന്‍റെ വലതു കൈയുടെ രണ്ടിടങ്ങളിൽ എല്ല് തകർന്ന നിലയിലാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.