പിടിയിലായ പ്രതികൾ

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

അഞ്ചൽ: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മണിയാർ കേളൻകാവ് ആർ.പി.എൽ ബ്ലോക്ക് ഒന്നിൽ സുജിത് (28), പ്രവീൺ (ബ്രാവോ -19) എന്നിവരാണ് പിടിയിലായത്.

യുവതിയുമായി സുജിത് ബന്ധം സ്ഥാപിച്ച് ചിത്രങ്ങൾ പകർത്തി സ്വർണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു. വിവരങ്ങൾ കൂട്ടുകാരനായ പ്രവീണിനോട് പറഞ്ഞു. പ്രവീൺ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രവീണിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഒളിവിൽപോയ സുജിത്തിനെ തെന്മലയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏരൂർ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ്, അരുൺ, അനീഷ് മോൻ, അനിമോൻ, ബിജു താജുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - two arrested for raping woman after abducted and threatened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.