സുജിത്തും പുട്ടണ്ണയും വാളുമായി വിവാദ പോസ്റ്ററിൽ
Posted On
date_range Updated On
date_range വാളേന്തിയ പടം സമൂഹമാധ്യമത്തിൽ; പൊലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തു
മംഗളൂരു: കൈയിൽ വാളുമായി പോസ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് രണ്ട് ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ താലൂക്കിലെ കുരിയാട കട്ടടബൈലിൽ നിന്നുള്ള കെ.സുജിത്തും(32) ആര്യാപൂരിലെ എം. പുട്ടണ്ണയുമാണ് (30) അറസ്റ്റിലായത്. ഇവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും തുടർന്ന് പിടികൂടുകയുമായിരുന്നു.
‘ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സമയം’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഫോട്ടോ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്ക് ഹിന്ദു ജാഗരണ വേദികെയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.