ആദിവാസി യുവതി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ആരോപണം

പനമരം: പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചുകുന്ന് പാലുകുന്ന് കൊളത്തറ ആദിവാസി കോളനിയിലെ സുനിത (35)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലെ ജനലഴിയില്‍ സുനിത തൂങ്ങിയതായാണ് രണ്ടാം ഭര്‍ത്താവ് സുരേഷ് പറയുന്നത്.

പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം ജനലഴിയില്‍നിന്ന് വേര്‍പെടുത്തി നിലത്തു കിടത്തിയ അവസ്ഥയിലായിരുന്നു. സുരേഷും സുനിതയും തമ്മിൽ നിരന്തരം കുടുംബവഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ചയും പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്ന് രാത്രിയോടെയാണ് സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Tribal woman hanged; Mysterious -Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.