പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാക്കൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. തിരുവല്ല സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി മംഗലപ്പള്ളി എന്ന ബിനീഷ് (26), പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് (25) എന്നിവരെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.
പോക്സോ ആക്ട് വകുപ്പുകൾ 4, 6 എന്നിവ പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ഐ.പി.സി 365, 366 വകുപ്പുകൾ പ്രകാരം അഞ്ചുവർഷം വീതം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഒന്നിച്ച് അനുഭവിച്ചാൽ 20 വർഷമാണ് തടവുശിക്ഷ. 2017ലാണ് സംഭവം നടന്നത്. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് അമ്മയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവല്ലയിലെ റോഡിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി.
രണ്ടാം പ്രതി രഞ്ജിത്തിെൻറ മൈലപ്രയിലെ വീട്ടിലാണ് പീഡനം നടന്നത്. 24 സാക്ഷികളെ വിസ്തരിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന ടി. രാജപ്പനും െഡപ്യൂട്ടി സൂപ്രണ്ടായിരുന്ന ആർ. ചന്ദ്രശേഖര പിള്ളയുമാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.