നെയ്യാറ്റിൻകര: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പിടിക്കാൻ പോയ പൊലീസുകാരെ വാഹനമിടിച്ച് തെറിപ്പിച്ചു. മൂന്നു പൊലീസുകാർക്ക് ഗുരുതര പരിക്ക്. പൊലീസുകാർ സഞ്ചരിച്ച ബൈക്കിൽ ജീപ്പ് കൊണ്ടിരിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ജീപ്പിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി.
മാറനല്ലൂർ വണ്ടന്നൂരിന് സമീപം തേവരക്കോട് അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ധനകാര്യ സ്ഥാപന ഉടമ സനൂജാണ് പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയത്. ബൈക്കിലെത്തിയ എസ്.ഐ അക്ഷയ് കുമാർ, പൊലീസുകാരായ ആൻറണി, നിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. സ്വണപണയ തട്ടിപ്പുമായി ബന്ധപ്പെട്ട സനൂജ് നാലു കേസുകളിൽ പ്രതിയാണ്. വിവിധ വ്യക്തികളിൽനിന്ന് നാലുകോടിയോളം രൂപ തട്ടിയെന്നാണ് കേസ്. രണ്ടാംപ്രതി ശ്രീജിത്തിനെ രണ്ടുദിവസം മുമ്പ് നെയ്യാറ്റിൻകര പൊലീസ് പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സനൂജ് തേവരക്കോട് ഉണ്ടെന്ന ലഭിച്ചത്.
തുടർന്ന് പ്രതിയെ പിടികൂടാനെത്തിയപ്പോൾ പൊലീസിന്റെ ബൈക്കിൽ ജീപ്പിടിപ്പിക്കുകയായിരുന്നു. പൊലീസുകാരുടെ ബൈക്കുകൾ സനൂജിന്റെ ജീപ്പിനടിയിൽ അകപ്പെട്ടു. തുടർന്ന് രക്ഷപ്പെടുകയായിരുന്ന സനൂജിനെ മാറല്ലൂർ പൊലീസാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.