ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ആർമിയിലെ ഒരു ഉദ്യോഗസ്ഥൻ, ലഫ്.കേണൽ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയെ ഉപദ്രവിച്ചതിന് ആത്മഹത്യ കുറിപ്പിൽ കുറ്റസമ്മതം നടത്തുന്നുമുണ്ട്.
കേണലിന്റെ താമസ സ്ഥലത്താണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.
ദമ്പതികൾ തമ്മിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കൗൺസലിങ്ങിനു പോകാറുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ സൈന്യവും പഞ്ചാബ് പൊലിസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.