1. ഡോണ, 2. ലാൽ കെ.പൗലോസ്

കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ സംസ്കാരം ഇന്ന്; ഇന്ത്യയിലെത്തിയ ഭർത്താവിനെ പിടികൂടാനായില്ല

ചാലക്കുടി: കാനഡയിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തി. സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ എട്ടിനു വീട്ടിലെത്തിക്കും.

പാലസ് റോഡിൽ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ (30). മെയ് ആറിനാണു ഡോണ കൊല്ലപ്പെട്ടത്. കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ.പൗലോസ് ഇപ്പോഴും ഒളിവിലാണ്.

ഡോണ മരിച്ച ദിവസം തന്നെ കാനഡയിൽ നിന്നു രക്ഷപ്പെട്ട ലാൽ ഇന്ത്യയിലെത്തിയെങ്കിലും ഇനിയും പിടികൂടാനായിട്ടില്ല. ഇയാൾ മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നിട്ടുണ്ടാകാമെന്നാണു അന്വേഷണോദ്യോഗസ്ഥർ കരുതുന്നത്. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഡോണയുടെ സഹോദരൻ: ഡെൽജോ (കാനഡ).

Tags:    
News Summary - Today is the funeral of Donna, who was killed in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.