അരുൺ രാജ്
സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ: സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഏറ്റുമാനൂർ കിഴക്കുംഭാഗം വെള്ളാരംപാറ വീട്ടിൽ അരുൺ രാജി (30) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സുഹൃത്തായ ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഒരുമിച്ച് ജോലി ചെയ്തിരുന്ന അരുൺ രാജും ബാബുവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇവർ ജോലിചെയ്യുന്ന സ്ഥലത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെ പേരിൽ വാക്തർക്കം ഉണ്ടാകുകയും അരുൺരാജ് ഓട് ഉപയോഗിച്ച് ബാബുവിന്റെ തലക്കടിക്കുകയുമായിരുന്നു. ഏറ്റുമാനൂർ എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ വി.ജെ. സ്റ്റാൻലി, സി.പി.ഒമാരായ മനോജ് എ.പി, ഡെന്നി, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.