ഭീഷണിയുണ്ടെന്നു കാണിക്കാൻ സ്വന്തം വീടിനു ബോംബെറിഞ്ഞ സംഘപരിവാർ നേതാവ് അറസ്റ്റിൽ

ചെന്നൈ: ഗൺമാനെ ലഭിക്കാൻ നടത്തിയ സംഘപരിവാർ നേതാവ് നടത്തിയ നീക്കങ്ങൾക്ക് കയ്യും കണക്കുമില്ല. എല്ലാം പൊളിഞ്ഞതോടെ സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാൻ സ്വന്തം വീടിനു ബോംബെറിഞ്ഞു. ഒടുവിൽ, നേതാവ് അറസ്റ്റിലായി. തമിഴ്നാട്ടിലെ തീവ്രഹിന്ദു സംഘടനയായ ഹിന്ദുമുന്നണിയുടെ കുംഭകോണം ടൗൺ പ്രസിഡന്റ് ചക്രപാണിയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റിലായത്. പെട്രോൾ ബോംബുണ്ടാക്കി വീടിനു നേരെ എറിഞ്ഞശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു സംഭവം. ബിജെപി നേതാക്കൾ വീടു സന്ദർശിച്ച് കടുത്ത നടപടി ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ കുംഭകോണം എസ്.പി ഉൾപ്പെടെയുള്ള വീട്ടിലെത്തി അന്വേഷണം നടത്തി.

മൊഴികളിലെ വൈരുധ്യം ശ്രദ്ധിച്ച എസ്.പി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് സ്വയം എറിഞ്ഞതാണന്ന് തെളിച്ചത്. കുറ്റം ഇയാൾ സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാനായിരുന്നു ശ്രമമെന്നും മൊഴിയിലുണ്ട്. തുടർന്നു പ്രദേശത്തെ വില്ലേജ് ഓഫിസറിൽ നിന്നു പരാതി എഴുതി വാങ്ങിയ പൊലീസ് കലാപശ്രമം, സാമുദായിക സംഘർഷമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു. ഇതോടെയാണ് ഗൺമാനെ ലഭിക്കാൻ വേണ്ടി നടത്തിയ നാടകമാണെന്ന് വ്യക്തമായത്.   

Tags:    
News Summary - TN Hindu Munnani functionary fakes petrol bomb attack on his own house, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.