സിജു, വിഷ്ണു, റോയ്സ് 

വളർത്തുനായയെ കണ്ട് ഇഷ്ടപ്പെട്ടു; വില്‍ക്കാന്‍ തയാറാകാതിരുന്ന വീട്ടമ്മയെ ആക്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മാരാരിക്കുളം: വളര്‍ത്തു നായയെ വില്‍ക്കാന്‍ തയ്യാറാകാത്തതിന്‍റെ വിരോധത്താല്‍ വീട്ടമ്മയെ കല്ലെറിഞ്ഞ് പരിക്കേല്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായി.കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ റോായ്സണ്‍ (32), ചെത്തി പുത്തന്‍പുരയ്ക്കല്‍ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കല്‍ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാംവാര്‍ഡില്‍ ചിറയില്‍ ജാന്‍സി (നബീസത്ത് -54)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട്  മണിയോടെയാണ് മാരാരിക്കുളം പള്ളിക്ക് സമീപമുളള ചിറയില്‍ വീട്ടില്‍ പ്രതികള്‍ അക്രമം നടത്തിയത്. ഈ വീട്ടിലെ വളര്‍ത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികള്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ വലിയ വിലയാണെന്നും നായ ആക്രമിക്കുമെന്നും പറഞ്ഞ് വീട്ടമ്മയായ ജാന്‍സി വില്‍ക്കാന്‍ തയ്യാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികള്‍ ശ്രമിച്ചത് ജാന്‍സി തടഞ്ഞു. 

വീട്ടില്‍ നിന്ന് ഇറക്കി വിട്ടപ്പോള്‍ യുവാക്കൾ അസഭ്യം വിളിച്ച് ,വടിവാള്‍ വീശി ഭീഷണപ്പെടുത്തിയ ശേഷം കല്ലെറിയുകയായിരുന്നു. ജാന്‍സിയുടെ മുതുകിനും കണ്ണിന് താഴെയും പരിക്കു പറ്റി. മദ്യലഹരിയിലാണ് പ്രതികള്‍ അതിക്രമം നടത്തിയത്.

റോയ്സിനെതിരെ മണ്ണഞ്ചേരിയില്‍ 12 കേസുകളുണ്ട്. കാപ്പ റിമാന്‍റ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയതേ ഉളളൂ. വിഷ്ണുവിനെതിരെ ഇടുക്കിയില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. അര്‍ത്തുങ്കല്‍ പൊലീസില്‍ അടിപിടി കേസും നിലവിലുണ്ട്. സിജോയ്ക്കെതിരെ മാരാരിക്കുളത്ത് രണ്ട് വധശ്രമ കേസും അര്‍ത്തുങ്കലില്‍ രണ്ട് അടിപിടികേസും മാരാരിക്കുളത്ത് മൂന്ന് കഞ്ചാവ് കേസും ഉണ്ട്.

കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. മൂന്ന് പ്രതികളേയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. 

Tags:    
News Summary - Three youths arrested for assaulting housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.