കർണാടകയിൽ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി വൈദ്യുതാഘാതമേൽപ്പിച്ചു

ബംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ നിന്ന് ശനിയാഴ്ച തട്ടികൊണ്ടുപോയ മൂന്ന് സെക്കൻഡ് ഹാൻഡ് കാർ ഡീലർമാരെതട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ഏഴ് പേർ പൊലീസ് പിടിയിൽ. ഇമ്രാൻ പട്ടേൽ, സ്റ്റീൽ മത്തീൻ എന്ന മുഹമ്മദ് മത്തീൻ, മുഹമ്മദ് സിയ ഉൽ ഹുസൈൻ, മുഹമ്മദ് അഫ്സൽ ഷെയ്ക്, ഹുസൈൻ ഷെയ്ക്, രമേഷ്, സാഗർ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

മെയ് 4 ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങാനെന്ന വ്യാജേന എത്തിയാണ് പ്രതികൾ ഇവരെ തട്ടികൊണ്ടുപോയത്. ഡീലർമാരെ കാണാതായതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മെയ് 5 ന് കലബുറഗിയിലെ വിശ്വവിദ്യാലയ പൊലീസിൽ പരാതി നൽകി.

കാർ ഡീലർമാരെ പ്രതികൾ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് ബന്ദികളാക്കുകയും ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. കൂടുതൽ പണം ആവശ്യപ്പെട്ട് കാർ ഡീലർമാരുടെ സ്വകാര്യ ഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തു. പ്രതികൾ ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും അത് വൈറൽ ആവുകയും ചെയ്തുരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Three people were kidnapped and electrocuted in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.