മുഹമ്മദ് തൗഫീക്ക്, അമല്‍നാഥ്, അശ്വിന്‍

ടാറ്റു സ്റ്റുഡിയോയില്‍നിന്ന് ഉപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

കിളികൊല്ലൂര്‍: ചന്ദനത്തോപ്പിലെ ടാറ്റു സ്റ്റുഡിയോയില്‍നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.

വടക്കേവിള അയത്തില്‍ ന്യൂ നഗര്‍ 23ല്‍ തൊടിയില്‍ വീട്ടില്‍ മുഹമ്മദ് തൗഫീക്ക് (18), വടക്കേവിള പഞ്ചായത്തുവിള ഗുരുദേവനഗര്‍ 29 പുത്തന്‍വിളവീട്ടില്‍ അമല്‍നാഥ് (20), വടക്കേവിള തെക്കേകാവ് ക്ഷേത്രത്തിന് സമീപം ഗാന്ധിനഗറില്‍ ബാബുഭവനില്‍ അശ്വിന്‍ (19) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കിളികൊല്ലൂര്‍ രാമാനുജനഗര്‍ പുത്തന്‍വീട്ടില്‍ സത്പ്രിയന്‍-അഭയ ദമ്പതികൾ ചന്ദനത്തോപ്പിനും സാരഥി ജങ്ഷനുമിടയില്‍ നടത്തി വരുന്ന ടാറ്റു സ്റ്റുഡിയോയിലാണ് മോഷണം നടന്നത്.

തലേന്ന് മുഹമ്മദ് തൗഫീക്കും അമല്‍നാഥും ഇവിടെയെത്തി കൈയില്‍ ടാറ്റുപതിച്ചിരുന്നു. ഇതിനൊപ്പം സ്റ്റുഡിയോയും പരിസരവും നിരീക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി മൂന്നുപേരും ചേര്‍ന്ന് മോഷണം നടത്തുകയായിരുന്നു.

Tags:    
News Summary - Three people arrested in stealing equipment from tattoo studio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.