Posted On
date_range Updated On
date_range വീടുകയറി ആക്രമണം: മൂന്നുപേർ കൂടി പിടിയിൽ
വെള്ളറട: കുറ്റിച്ചല്‍ മലവിള സ്വദേശിയായ രതിഷിന്റെ വീടുകയറി ആക്രമണം നടത്തിയ കേസിൽ മൂന്നുപേര്‍ കൂടി പിടിയിൽ. മണ്ണൂര്‍ക്കര കൊക്കിടിമുറിയില്‍ കോട്ടൂര്‍ ഉത്തരംകോട് മലവിള ഗസ ഭവനില്‍ കിരണ്‍കുമാര്‍(38), ഉത്തരംകോട് മലവിള തടത്തരികത്ത് വീട്ടില്‍ ബൈജു(45), ഉത്തരംകോട് മലവിള കൊങ്ങുകുഴി തടത്തരികത്ത് വീട്ടില്‍ സതി കുമാര്‍ (52) എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഏഴിനാണ് അക്രമിസംഘം വീടുകയറി രതീഷിനെയും ഭാര്യയെയും മകനെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
അക്രമിസംഘത്തിലെ ഒരാളെകൂടി പിടികൂടാനുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. നെയ്യാര്‍ഡാം സര്‍ക്കിള്‍ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ പ്രമോദ്, രജീജോസ്, ഷാഫി, ഷിബു, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.