സൈഫി, ഷബീർ, മുഹമ്മദ് റിയാസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
മേലാറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്നു പേരെ മേലാറ്റൂർ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തർപ്രദേശ് അലീഗഢ് ജില്ലയിലെ രാജ്മൗ വില്ലേജ് സ്വദേശി ഫിറോസ് സൈഫി (23), മേലാറ്റൂർ സ്വദേശികളായ മാമ്പ്ര വീട്ടിൽ മുഹമ്മദ് റിയാസ് (34), അമ്പലക്കുന്നൻ ഷബീർ (26) എന്നിവരെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 11, 12, 14 വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. താമസസ്ഥലത്തുനിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ പിന്നീട് പൊലീസ് കണ്ടെത്തുകയും പീഡന വിവരം പെൺകുട്ടികൾ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ബുധനാഴ്ചയോടെ മൂന്ന് പ്രതികളും പൊലീസിന്റെ പിടിയിലായി.
പ്രതികളെ വ്യാഴാഴ്ച പൊന്നാനി കോടതി റിമാൻഡ് ചെയ്തു. മേലാറ്റൂർ സി.ഐ എസ്. ഷാരോൺ, എസ്.ഐ ഷിജോ സി. തങ്കച്ചൻ, സി.പി.ഒമാരായ രജീഷ്, ബിബിൻ, അജീഷ്, പ്രമോദ്, ജാബിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.