കൊച്ചി: യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിലെ പ്രതികളെ നോർത്ത് പൊലീസ് പിടികൂടി. കതൃക്കടവ് വാധ്യാർപറമ്പിൽ സനൽ (22), കതൃക്കടവ് തൈക്കൂട്ടത്തിൽ സോണി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കതൃക്കടവിലെ ചായക്കടയിൽ ശനിയാഴ്ച രാത്രി എട്ടരക്കാണ് സംഭവം.
ചായകുടിക്കാനെത്തിയ യുവതിയെ അക്രമികൾ ശല്യപ്പെടുത്തി. ചോദ്യംചെയ്ത ആൺ സുഹൃത്തിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. പിടിച്ചുമാറ്റാൻ ചെന്ന കൂടെയുള്ളവരെ അക്രമികൾ കമ്പിവടി, ഹെൽമറ്റ്, കുപ്പി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.