ബി.ജെ.പി എം.എൽ.എയുടെ ഡൽഹിയിലെ ഓഫിസിൽ വീണ്ടും മോഷണം

ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എ ഓം പ്രകാശ് ശർമയുടെ ഡൽഹിയിലെ ഓഫിസിൽ വീണ്ടും മോഷണം. ഓഫിസിൽ കയറിയ തസ്കര സംഘം രണ്ട് ടെലിവിഷനുകളുമായി കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

ഓഫിസിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട സംഘം രണ്ട് ടെലിവിഷനുകളും കൊണ്ടുപോയതായാണ് എം.എൽ.എയുടെ പരാതി.

ഇത് മൂന്നാംതവണയാണ് കള്ളൻമാർ എം.എൽ.എയുടെ ഓഫിസിനെ ലക്ഷ്യമിടുന്നത്. 2017ലായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം. കിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ നിന്നുള്ള എം.എൽ.എയാണ് ഓം പ്രകാശ്.

Tags:    
News Summary - Thieves break into BJP MLA’s office in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.