സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം: വിദ്യാർഥിയെ വീണ്ടും ചോദ്യം ചെയ്തു

പു​ന​ലൂ​ർ: സ​ഹ​പാ​ഠി​ക​ളു​ടെ​യും മ​റ്റും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​യെ ര​ണ്ടാം ദി​വ​സ​വും പു​ന​ലൂ​ർ പൊ​ലീ​സ് ചെ​യ്ത് വി​ട്ട​യ​ച്ചു. പു​ന​ലൂ​ർ ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി പു​ന്ന​ല സ്വ​ദേ​ശി എ​സ്. അ​ച്യു​ത​നെ (23) ആ​ണ് ചോ​ദ്യം ചെ​യ്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു മോ​ർ​ഫ് ചെ​യ്ത് അ​യ​ച്ച കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചാ​ൽ പ​രി​ശോ​ധി​ക്കും. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കും. ഇ​ര​ക​ളാ​യ സ​ഹ​പാ​ഠി​ക​ളു​ടെ​യും മ​റ്റും പ​രാ​തി​യെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക്കെ​തി​രെ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന്ന​ല​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ഉ​ല്ലാ​സ് കു​മാ​റി​നോ​പ്പം വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ർ​ഥി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ്​ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ശ​നി​യാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി.​ഐ ഓ​ഫി​സി​ൽ എ​ത്തി​യ പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു. ചി​ത്ര​മെ​ടു​ത്ത് മോ​ർ​ഫി​ങ് ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കോ​ള​ജ് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു. സൈ​ബ​ർ സെ​ൽ ഈ ​ഫോ​ൺ പ​രി​ശോ​ധി​ച്ച് കു​ട്ടി​യു​ടെ ടെ​ല​ഗ്രാം അ​ക്കൗ​ണ്ടും ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥി കു​റ്റം ഏ​ൽ​ക്കു​ക​യും കു​റെ ചി​ത്ര​ങ്ങ​ൾ മാ​യ്ച്ചു ക​ള​ഞ്ഞ​താ​യും പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് എ.​ബി.​വി.​പി കോ​ള​ജ് യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ടി​യാ​യ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി സ​ഹ​പാ​ഠി​ക​ളും കോ​ള​ജി​ലെ ചി​ല അ​ധ്യാ​പി​ക​മാ​രും രം​ഗ​ത്തു​വ​ന്ന​ത്. വി​ദ്യാ​ർ​ഥി​യെ കോ​ള​ജി​ൽ​നി​ന്ന് അ​നി​ശ്ചി​ത​കാ​ല കാ​ല​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും നി​ർ​ബ​ന്ധി​ത ടി. ​സി ന​ൽ​കി വി​ട്ട​യ​ക്കാ​നും കോ​ള​ജ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

Tags:    
News Summary - Morphing Classmates' Photos: Punalur Police Interrogate Student for Second Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.