മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ

തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

മുളകുപൊടി വിതറി വീട്ടിൽനിന്ന് ഒന്നര ലക്ഷം കവർന്നു

വെ​ള്ള​റ​ട: ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ല്‍ രാ​ത്രി​യി​ല്‍ മു​ള​കു​പൊ​ടി വി​ത​റി ക​വ​ര്‍ച്ച. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​വ​ര്‍ന്നു. പ​ന​ച്ച​മൂ​ട് വ​ട്ട​പ്പാ​റ പാ​ക്കു​പു​ര വീ​ട്ടി​ല്‍ ലൈ​ല ബീ​വി​യു​ടെ (65) വീ​ട്ടി​ലാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്. ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന ലൈ​ല ബീ​വി ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ക​ന്റെ വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യ​ത്. പു​ല​ര്‍ച്ച വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. അ​ല​മാ​ര​യി​ല്‍ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ക​വ​ര്‍ന്ന​ത്.

കാ​ര​മൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സെ​ന്റ് വ​സ്തു വി​റ്റ് കി​ട്ടി​യ പ​ണ​മാ​യി​രു​ന്നു. വീ​ടി​ന്റെ പി​റ​കു​വ​ശ​ത്തു​ള്ള റ​ബ​ര്‍ മ​ര​ത്തി​ല്‍ ക​യ​റി അ​തു​വ​ഴി ഓ​ട് ഇ​ള​ക്കി​യാ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന​ത്. മോ​ഷ്ടാ​വ് ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ധാ​രാ​ള​മാ​യി മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ട്. ഫിം​ഗ​ര്‍പ്രി​ന്റ് എ​ക്‌​സ്‌​പെ​ര്‍ട്ട് ചി​ത്ര ദേ​വി, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ റ​സ​ല്‍ രാ​ജ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, മ​ണി​ക്കു​ട്ട​ന്‍, സി.​പി.​ഒ​മാ​രാ​യ അ​ജി, സു​നി​ല്‍കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​മീ​പ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

Tags:    
News Summary - They sprinkled chili powder and stole one and a half lakhs from the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.