പ്രവീൺ , ഷാലോം ഷാജി

മോഷ്ടിച്ച ബൈക്കിലെത്തി മോഷണം; പ്രതികൾ പിടിയിൽ

കാക്കനാട്: മോഷ്ടിച്ച ബൈക്കിലെത്തി അന്തർ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാക്കൾ പിടിയിൽ. കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം ചങ്ങമ്പുഴ നഗർ കുടിയിരിക്കൽ കിഴക്കേക്കര ലൈനിൽ താമസിക്കുന്ന ഞാറക്കാട്ടിൽ വീട്ടിൽ സി.പ്രവീൺ (18), കളമശ്ശേരി എൻ.എ.ഡിക്ക് സമീപം നൊച്ചിമ ചാലപ്പള്ളി അമ്പലമുക്ക് റോഡിൽ താമസിക്കുന്ന വട്ടമലയിൽ വീട്ടിൽ ഷാലോം ഷാജി (19) എന്നിവരാണ് തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ച 12.30 മണിയോടെ ഇടപ്പള്ളി ടോൾ മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. താമസസ്ഥലത്തേക്ക് പോവുകയായിരുന്ന അസം സ്വദേശികളെ ബൈക്ക് വട്ടംവെച്ച് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപിക്കുകയും മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയുമായിരുന്നു. ബഹളംകേട്ട് ആളുകൾ കൂടിയതോടെ ഇരുവരും ബൈക്കിൽ കടന്നുകളയുകയും ചെയ്തു.

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപിക്കുകയും ഭീഷണിപ്പെടുത്തി സ്കൂട്ടർ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഇരുവരെയും കഴിഞ്ഞവർഷം തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐമാരായ പി.ബി. അനീഷ്, എൻ.ഐ. റഫീഖ്, ബിനു, എ.എസ്.ഐ കുര്യാക്കോസ്, സീനിയർ സി.പി.ഒ ഷാന്‍റോ, അയ്യപ്പദാസ്, ഷിബിൻ, രാജി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

Tags:    
News Summary - Theft on stolen bike: Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.