മോഹൻദാസ്
Posted On
date_range Updated On
date_range കാണിക്കവഞ്ചി മോഷണം: പ്രതി പിടിയിൽ
കൊട്ടാരക്കര: കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. മാറനാട് കടലായി മഠം ദേവി ക്ഷേത്രത്തിന്റെ കളത്തട്ട് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി പൊളിച്ച് പണം മോഷ്ടിച്ച ഇരണൂർ പനവേലി ഉമാ നിലയത്തിൽ മോഹൻദാസാണ് അറസ്റ്റിലായത്. എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ഉണ്ണികൃഷ്ണപിള്ള, സി.പി.ഒമാരായ കിരൺ, പ്രബോധ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.