രാജേഷ്
Posted On
date_range Updated On
date_range മാലമോഷണക്കേസ് പ്രതി പിടിയിൽ
ആലത്തൂർ: ചിറ്റിലഞ്ചേരി മുതുക്കുന്നി പാടത്തിന് സമീപം വയോധികയുടെ നാല് പവന്റെ സ്വർണ മാല കവർന്ന കേസിലെ പ്രതി കടമ്പിടി നെല്ലിയാംപാടം രാജേഷിനെ (32) ആലത്തൂർ പൊലീസ് പിടികൂടി. സെപ്റ്റംബർ 29ന് രാവിലെ 7.30നാണ് സംഭവം നടന്നത്. മുതുകുന്നിയിൽ വേശന്റെ (75) ആഭരണമാണ് നഷ്ടപ്പെട്ടത്. ഫോൺ വിളിയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതിയെ ഞായറാഴ്ച കടമ്പിടിയിൽനിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.