വിൻസെന്റ്
പാലാ: വിറ്റതടി മോഷ്ടിച്ച് വീണ്ടും വിൽപന നടത്തിയ കേസിൽ തടിക്കച്ചവടക്കാരൻ അറസ്റ്റിൽ. പൂവരണി താന്നിപ്പൊതിയിൽ വിൻസെന്റിനെയാണ് (50) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. തടിക്കച്ചവടക്കാരനായ വിൻസെന്റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാള്‍ക്ക് തേക്കിന്റെ തടി വില്‍ക്കുകയായിരുന്നു. എന്നാൽ, ഈ തടി തന്നെ മോഷ്ടിച്ച് ഇയാൾ മറിച്ചുവിൽക്കുകയായിരുന്നു.
വിൻസെന്റ് മറ്റൊരാളില്‍നിന്ന് വാങ്ങിയ തടിയാണ് സലീമിന് വിറ്റത്. ഇത് വാങ്ങിയ സലിം തടി വിളക്കുമരുതു ഭാഗത്ത് സൂക്ഷിക്കുകയും മറ്റൊരാള്‍ക്ക് വില്പന നടത്തുകയും ചെയ്തു. എന്നാല്‍, അടുത്തദിവസം ഈ തടി മോഷണം പോയി. ഇതോടെ സലീം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെ തടി മോഷ്ടിച്ചുകൊണ്ടുപോയത് വിൻസന്റ് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. വിൻസെന്റ് തടി സലീമിനു കച്ചവടം നടത്തിയ അന്ന് രാത്രിതന്നെ പിക്അപ് വാനുമായി വന്ന് തടി മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. വാന്‍ ഡ്രൈവറോട് തന്റെ തടിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് വിൻസെന്റ് തടി കയറ്റിക്കൊണ്ടു പോയത് . പാലാ സ്റ്റേഷൻ എസ്.എച്ച്. ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ. തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.