അറസ്റ്റിലായ ധനേഷ്
അരിമ്പൂർ: സ്ത്രീവേഷം ധരിച്ച് കടയിൽ കയറി മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ കടയുടമയെ മോഷ്ടാവ് ഇരുമ്പുവടികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. കുന്നത്തങ്ങാടി സെന്ററിന് പടിഞ്ഞാറുള്ള പ്രഭ ലേഡീസ് ഫാഷൻ ആൻഡ് ഇന്നേഴ്സ് കടയുടമ പരക്കാട് കുറുകുടിയിൽ രാമചന്ദ്രന്റെ ഭാര്യ രമക്കാണ് (52) പരിക്കേറ്റത്. ഇവരെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു ആക്രമണം. സ്ത്രീകളുടേതിന് സമാനമായ വേഷവും മുഖാവരണവും ധരിച്ച് കടയില്‍ കയറിയ മോഷ്ടാവ് തക്കം നോക്കി രമയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച രമയെ പ്രതി കൈവശം കരുതിയിരുന്ന ഇരുമ്പുപൈപ്പുകൊണ്ട് തലക്കടിച്ച് മാരക പരിക്കേൽപിച്ചു. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. ആക്രമണം നടത്തിയ വെളുത്തൂർ പാലൊഴി ധനേഷിനെ (കണ്ണൻ -39) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.