സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാറിന്റ നേതൃത്വത്തില്‍ കിളിയൂര്‍ പള്ളിയിൽ തെളിവെടുപ്പ് നടത്തുന്നു

കിളിയൂര്‍ ഉണ്ണിമിശിഹ പള്ളിയിൽ പട്ടാപ്പകല്‍ മോഷണം

വെള്ളറട: കിളിയൂര്‍ ഉണ്ണിമിശിഹ പള്ളിമേടയുടെ കതക് തകര്‍ത്ത് പട്ടാപ്പകല്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയും ഇടവക വികാരിയുടെ ഫോണും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനും നാലിനും ഇടക്കാണ് മോഷണം നടന്നത്. പള്ളിവികാരി ഫാ. എം.കെ. ക്രിസ്തുദാസ് തൊട്ടടുത്ത് വൈദ്യശാലയില്‍ മരുന്നിന് പോയ തക്കംനോക്കിയാണ് മോഷണം നടന്നത്. പള്ളിമേടയുടെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാവ് പള്ളി വികാരിയുടെ മറിയുടെ കതക് തകര്‍ത്താണ് മുറിക്കുള്ളില്‍ കടന്നത്.

ദേവാലയത്തിന്റെയും ഇടവകയായ കള്ളിമൂട് വിന്‍സെന്റ് മേരി ദേവാലയത്തിന്റെയും നിർമാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബാങ്കില്‍നിന്ന് പിന്‍വലിച്ച ഒന്നരലക്ഷം രൂപയും അമ്പതിനായിരത്തോളം രൂപയുടെ കാണിക്കയുമാണ് കവര്‍ന്നത്. അതേസമയം വൈദികന്‍ പള്ളിയില്‍നിന്ന് പുറത്തേക്ക് പോകുമ്പോള്‍ അപരിചിതനായ ഒരു യുവാവ് പള്ളിയിലേക്ക് പോകുന്നത് കണ്ടെന്നും പള്ളിയുടെ സെമിത്തേരിയില്‍ തിരിതെളിക്കാന്‍ വന്നവരായിരിക്കുമെന്ന് കരുതി കൂടുതല്‍ ശ്രദ്ധിച്ചില്ലെന്നും വൈദികന്‍ പറഞ്ഞു.

വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Theft at Killiyoor Unnimishiha Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.