ഹരികൃഷ്ണൻ
ഹരിപ്പാട്: പ്രവാസിയുടെ കാറിന്റെ ഡ്രൈവറായി വന്നയാൾ 1,15,000 രൂപയുമായി കടന്നു; പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര ദേശത്ത് ശരവണം വീട്ടിൽ കെ. ഹരികൃഷ്ണനാണ് (49) അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ആലുവ ചൂർണിക്കര ഉജ്ജയിനി വീട്ടിൽ ഉണ്ണികൃഷ്ണപിള്ളയുടെ കാർ ഓടിക്കാനായി ഏജൻസി മുഖേന എറണാകുളത്തുനിന്ന് ഡ്രൈവറായി എത്തിയ ഹരികൃഷ്ണൻ പ്രവാസിയെയും ഭാര്യയെയും കരീലക്കുളങ്ങരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച ശേഷമാണ് പണവുമായി കടന്നത്. സുഹൃത്തിന്റെ വീട്ടിൽ എത്തിയശേഷം വീട്ടുകാർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഡ്രൈവറെയും വിളിച്ചു. എന്നാൽ, തനിക്ക് വേണ്ടെന്ന് പറഞ്ഞ് ഹരികൃഷ്ണൻ വീടിന് വെളിയിൽ നിന്നു. ആഹാരം കഴിച്ച് വീട്ടുകാർ വെളിയിൽ വന്നപ്പോൾ ഡ്രൈവറെ കാണാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് കാറിന്റെ പിൻസീറ്റിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ കരീലക്കുളങ്ങര പൊലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര എസ്.ഐ സുനുമോൻ .കെ, എസ്.ഐ ഷമ്മി സ്വാമിനാഥൻ, എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ ശ്രീകുമാർ, പ്രദീപ്, പൊലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, മണിക്കുട്ടൻ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.