ജുവിൻ
Posted On
date_range Updated On
date_range മദ്യലഹരിയിൽ യുവാവ് ഫ്ലാറ്റിന് തീയിട്ടു, തടയാൻ എത്തിയവർക്ക് നേരെയും ആക്രമണം
പത്തനംതിട്ട: പുത്തൻ പീടിയിൽ യുവാവ് മദ്യലഹരിയിൽ ഫ്ലാറ്റിന് തീയിട്ടു. തടയാനെത്തിയവരെ അക്രമിക്കാനോങ്ങി. ഫയൽ ഫോഴ്സെത്തി തീയണിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഈ ഫ്ലാറ്റിൽ താമസക്കാരനായ ജുവിൻ എന്ന യുവാവ് മാതാവ് ഓമന കിടന്ന കട്ടിലിലാണ് തീകൊടുത്തത്.
തീപടരുന്നതിന് മുൻപ് ഓമന പുറത്ത് കടന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. മുകൾ നിലയിൽ രണ്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ ഭാഗത്തേക്ക് തീപടരുന്നതിന് മുൻപ് അണക്കാൻ ഫയർഫോഴ്സിന് കഴിഞ്ഞു. ഇന്ന്, രാവിലെ ജുവിനും പിതാവ് ആന്റണിയുമായി തർക്കമുണ്ടായിരുന്നു. ഇതോടെ, ആന്റണി പൊലീസിൽ പരാതി നൽകാൻ പോയ സമയത്താണ് തീയിട്ടത്. ഫ്ലാറ്റിലെ ജനലും ടൈലുകളും ജുവിൽ അടിച്ചു തകർത്തു. പത്തനം തിട്ട പൊലീസ് ജുവിനെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.