കിളിമാനൂർ: നഗരൂർ മുണ്ടയിൽ കോണത്ത് വീട്ടിൽ മോഷണശ്രമം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു ബഹളം വച്ചതോടെ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് കടന്നു. മുണ്ടയിൽകോണം സലാമിയ മൻസിലിൽ, തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാട്ടേഴ്സ് (ടെലി.) വിഭാഗം സീനിയർ ക്ലർക്ക് എ. സീനത്തിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
26ന് രാത്രി 11 മണിയോടെ വീടിൻ്റെ അടുക്കള വാതിൽ പൊളിക്കാൻ ശ്രമിക്കവേ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ പ്രതി രക്ഷപ്പെട്ടു. ഇയാളുടെ മുഖം വീട്ടിലെ സിസി ടി.വിയിൽ ദൃശ്യമാണ്. ഇയാൾ എത്തിയ കെ.എൽ-02 എ.സി 3883 നമ്പർ ഇരുചക്രവാഹനം റോഡിൽ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. വാഹനവും സി സി ടി.വി ദൃശ്യങ്ങളുമടക്കം നഗരൂർ പൊലീസി ൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നഗരൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.