Posted On
date_range Updated On
date_range എനിഡെസ്ക് ആപ്പ് ഡൗൺലോഡ് ചെയ്തു, താനെ സ്വദേശിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ
താനെ: ഓൺലൈൻ തട്ടിപ്പ് വഴി മഹാരാഷ്ട്രയിലെ താനെ സ്വദേശിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരു നമ്പറിൽ നിന്ന് കോൾ വരികയും വിളിച്ചയാൾ AnyDesk ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം നെറ്റ് ബാങ്കിങ് വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഡെബിറ്റ് ചെയുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഐ.പി.സി സെക്ഷൻ 420 ഉം ഐ.ടി ആക്ടും പ്രകാരം അജ്ഞാതരായ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.